രാഹുൽ ഗാന്ധിയുടെ ലഖിംപൂർ യാത്രയ്ക്ക് അനുമതി നിഷേധിച്ച് യുപി സര്‍ക്കാര്‍

single-img
6 October 2021

കർഷക പ്രക്ഷോഭവും കേന്ദ്ര മന്ത്രിയുടെ വാഹനം ഇടിച്ചുകയറി കർഷക മരണങ്ങളും നടന്ന ലഖിംപൂർ ഖേരി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് സന്ദർശിക്കാനിരിക്കേ അനുമതി നിഷേധിച്ച് യുപി സര്‍ക്കാര്‍. പ്രദേശമാകെ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാനാകില്ലെന്നാണ് യുപി സര്‍ക്കാരിന്‍റെ നിലപാട്.

അനുമതി ലഭിച്ചില്ലെങ്കിലും ലഖിംപൂർ സന്ദര്‍ശിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. ഇന്ന് ഉച്ചയോടെ വിമാന മാർഗം ലക്‌നൗവിൽ എത്തുന്ന രാഹുൽ ഗാന്ധി റോഡ് മാർഗം ലഖിംപൂർ ഖേരിയിൽ പോകാൻ ആണ് ഉദ്ദേശിക്കുന്നത്.

അതേസമയം ഇപ്പോൾ കഴിഞ്ഞ 48 മണിക്കൂറിലേറെയായി കരുതൽ തടങ്കലിൽ കഴിയുന്ന പ്രിയങ്ക ഗാന്ധിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. പ്രിയങ്കയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധം ആണ് സീതാപൂർ പോലീസ് കേന്ദ്രത്തിന് മുന്‍പില്‍ നടക്കുന്നത്.