പാഠ്യപദ്ധതിയിൽ ജെന്റർ വിദ്യാഭ്യാസം ഉൾപ്പെടുത്തണം; സർക്കാരിലേയ്ക്ക് ശുപാർശ ചെയ്യുമെന്ന് ചിന്താ ജെറോം

single-img
6 October 2021

സംസ്ഥാനത്തെ പാഠ്യപദ്ധതിയിൽ ജെന്റർ വിദ്യാഭ്യാസം ഉൾപ്പെടുത്തുന്നതിന് സർക്കാരിലേയ്ക്ക് ശുപാർശ ചെയ്യുമെന്ന് സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ഡോ.ചിന്താ ജെറോം. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കലാലയങ്ങളിൽ ജെന്റർ എജ്യൂക്കേഷൻ ക്യാമ്പയിൻ സംഘടിപ്പിക്കും.

സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ടുകൊണ്ട് കമ്മീഷന്റെ ഇമെയിലിലും വാട്‌സ്ആപ്പിലും ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലകളിൽ സോൺ തിരിച്ച് സിറ്റിങ് നടത്തുന്നുണ്ടെന്നും ചിന്ത അറിയിച്ചു. പൊലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട കേസുകൾ അത്തരത്തിൽ പരിഹരിക്കാൻ ശ്രമിക്കുമെന്നും തുടർ നടപടി വേണ്ടവ കേസെടുത്ത് മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു. തൃശ്ശൂരിൽ നടന്ന ജില്ലാ യുവജനക്ഷേമ അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചിന്ത ജെറോം.