പാകിസ്താനെതിരെ കളിക്കാൻ ഇന്ത്യ തയ്യാറാവാത്തത് പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്ന ഭയം കാരണം: അബ്ദുൾ റസാഖ്

single-img
6 October 2021

എതിർത്ത് കളിച്ചാൽ പാകിസ്താനൊപ്പം കളിച്ചാൽ പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്ന ഭയം കാരണമാണ് ഇന്ത്യ കളിക്കാത്തത് എന്ന് പാക് മുൻ ഓൾറൗണ്ടർ അബ്ദുൾ റസാഖ്. പാകിസ്ഥാനൊപ്പം എത്താൻ ഇന്ത്യക്ക് കഴിയുമെന്ന് കരുതുന്നില്ലെന്നും അബ്ദുൾ റസാഖ് കൂട്ടിച്ചേർത്തു .

പാകിസ്താൻ ടീമിനായി കളിക്കാരുടെ കഴിവ് മറ്റെല്ലാവരിൽ നിന്നും വ്യത്യസ്തമാണ്. എന്നാൽ ഇന്ത്യക്കും മികച്ച കളിക്കാരുണ്ട്. പക്ഷെ അവരുടെയൊക്കെ കഴിവ് നോക്കൂ. പാകിസ്ഥാന് ഇമ്രാൻ ഖാനും അവർക്ക് കപിൽ ദേവും. ഇരുവരെയും താരതമ്യം ചെയ്താൽ കപിൽദേവിനേക്കാൾ മികവ് ഇമ്രാൻ ഖാനാണ്.

അതേപോലെ ഞങ്ങൾക്ക് വസീം അക്രം ഉണ്ട്. പക്ഷെ അതുപോലെ കഴിവുള്ള താരം ഇന്ത്യക്കില്ല. ഞങ്ങൾക്ക് ജാവേദ് മിയാൻദാദും അവർക്ക് ഗാവസ്‌കറുമുണ്ടായി. പിന്നാലെ പാകിസ്ഥാന് ഇൻസമാമിനേയും യൂസഫ് യുനിസിനേയും ഷാഹിദ് അഫ്രീദിയേയും ലഭിച്ചു. അവർക്കാവട്ടെ ദ്രാവിഡും സെവാഗും.

ഓരോ കാലഘട്ടത്തിലും പാകിസ്താൻ മികച്ച കളിക്കാരെ സൃഷ്ടിച്ചു. അതുകൊണ്ടാണ് പാകിസ്താനെതിരെ കളിക്കാൻ ഇന്ത്യ താത്പര്യപ്പെടാത്തത്, അബ്ദുൾ റസാഖ് പറഞ്ഞു.