അയ്യപ്പനും കോശിയും: തെലുങ്കിൽ കണ്ണമ്മയായി നിത്യ മേനോൻ, റൂബിയായി സംയുക്ത

single-img
6 October 2021

മലയാളത്തിൽ വളരെയധികം നിരൂപക- പ്രേക്ഷകപ്രശംസ നേടിയ ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്ത പൃഥ്വിരാജും ബിജു മേനോനും മത്സരിച്ചു അഭിനയിച്ച അയ്യപ്പനും കോശിയും. ഈ സിനിമയുടെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത് സാഗർ കെ ചന്ദ്രയാണ്.

ഭീംലനായക് എന്ന് പേര് നൽകിയിരിക്കുന്ന തെലുങ്ക് റീമേക്കിന്റെ പേര്. ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെ പവൻ കല്യാൺ അവതരിപ്പിക്കുമ്പോൾ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തെ റാണയാണ് അവതരിപ്പിക്കുന്നത്.

നായികാ നിരയിലെ ശക്തമായ കഥാപാത്രമായ കണ്ണമ്മയായി എത്തുന്നത് നടി നിത്യ മേനോൻ ആണ്. നേരത്തെ മലയാളത്തിൽ നടി ഗൗരി നന്ദ ആയിരുന്നു കണ്ണമ്മ ആയി എത്തിയത്. അന്ന രാജൻ അവതരിപ്പിച്ച പൃഥ്വിരാജിന്റെ ഭാര്യ റൂബിയായി സംയുക്ത മേനോൻ എത്തും. സംയുക്തയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ഇത്.