സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

single-img
3 October 2021

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ഉണ്ടാകും. ഇതിനെ തുടര്‍ന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ട് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കനത്ത ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്‌.

തമിഴ്നാടിന്റെ തീരത്തോട് ചേർന്നുള്ള ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം. വരുന്ന ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ആറ് ജില്ലകളിലെ യെല്ലോ അലര്‍ട്ട് കൂടാതെ ഇടുക്കിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.