ക്രിസ് ഗെയിലിനെ അദ്ദേഹം അര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യാന്‍ പഞ്ചാബ് കിങ്‌സിന് കഴിഞ്ഞില്ല: കെവിൻ പീറ്റേഴ്‌സൺ

single-img
3 October 2021

വെസ്റ്റ്ഇൻഡീസിന്റെ മികച്ച താരം ക്രിസ് ഗെയിൽ ഐപിഎൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയതിൽ ടീമായ പഞ്ചാബ് കിങ്‌സിനെ കുറ്റപ്പെടുത്തി മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ. ക്രിസ് ഗെയ്‌ലിനെ പോലൊരു സൂപ്പര്‍ താരത്തെ അദ്ദേഹം അര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യാന്‍ പഞ്ചാബ് കിങ്‌സ് ടീമിന് കഴിഞ്ഞില്ലെന്നും അതിനാലാണ് ഗെയ്ല്‍ ഐ.പി.എല്‍ വിട്ടതെന്നും പീറ്റേഴ്സണ്‍ പറയുന്നു.

സ്വന്തം ജന്മദിനത്തിന്റെ ദിവസം പോലും ഗെയ്‌ലിനെ കളത്തിലിറക്കിയില്ലെന്നും പീറ്റേഴ്‌സണ്‍ ചൂണ്ടിക്കാട്ടി. ഈ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് പഞ്ചാബിനായി 193 റണ്‍സാണ് ഗെയ്ല്‍ നേടിയത്. ബയോ ബബിളിലെ സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഗെയ്ല്‍ ഈ സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാനില്ലെന്ന് അറിയിച്ചിരുന്നത്.

അടുത്ത ടി20 ലോകകപ്പിനു മുന്‍പ് മാനസികമായി ഒരു തയ്യാറെടുപ്പ് ആവശ്യമായതിനാലാണ് ഐപിഎല്ലില്‍ നിന്ന് മടങ്ങുന്നതെന്നു ഗെയ്ല്‍ അറിയിച്ചിരുന്നു.