പ്രണയം ശക്തമായപ്പോള്‍ വിവാഹം നടന്നു; ഇവിടെ ‘വധു’ റൈസ് കുക്കറാണ്

single-img
3 October 2021

പ്രണയം ശക്തമായപ്പോള്‍ ഇന്തോനേഷ്യയിലെ കഹിരോൾ അനം എന്ന് പേരുള്ള യുവാവ് വിവാഹം കഴിച്ചത് ചോറുണ്ടാകുന്ന റൈസ് കുക്കറിനെ. റൈസ് കുക്കറിനെ വിവാഹം കഴിക്കുന്നതിന്റെ ചിത്രങ്ങൾ അനം തന്നെയാണ് സ്വന്തം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

വെള്ള നിറമുള്ള വിവാഹ വസ്ത്രം ഉടുപ്പിച്ചു അനത്തിനടുത്തിരിക്കുന്ന ‘വധു’ റൈസ് കുക്കറാണ് എന്ന് മനസ്സിലാക്കുമ്പോൾ കാണുന്നവർക്ക് അത്ഭുതം. അനം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ഒന്ന് ഈ വിവാഹം നിയമവിധേയമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് വിവാഹ പേപ്പറുകളിൽ അനം ഒപ്പിടുന്നതാണ്.

“വെള്ള നിറമുള്ള നിശബ്ദത, മികച്ച പച്ചക്കക്കാരി, വളരെ സ്വപ്‌നം കാണുന്നവർ,” എന്ന് മലേഷ്യൻ ഭാഷയിൽ റൈസ് കുക്കർ ഭാര്യയെ അഭിസംബോധന ചെയ്താണ് അനം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം 20നാണ് റൈസ് കുക്കറുമായുള്ള തന്റെ വിവാഹം കഴിഞ്ഞത് എന്ന് അനം പോസ്റ്റില്‍ പറയുന്നു.

എന്തായാലും ഇതേവരെ സോഷ്യല്‍ മീഡിയയില്‍ 44,300 -ലധികം ലൈക്കുകളും 13,5000 -ലധികം റീട്വീറ്റുകളും ട്വിറ്ററിൽ ഈ ചിത്രം നേടി. പക്ഷെ നാല് ദിവസങ്ങൾക്ക് അനം തന്റെ ഭാര്യയിൽ നിന്നും വിവാഹമോചനം നേടിയതായി പ്രഖ്യാപിക്കുകയുണ്ടായി.പിരിയാനുള്ള കാരണം അവൾ അരി പാചകം ചെയ്യാൻ മിടുക്കിയാണെങ്കിലും മറ്റെതെങ്കിലും വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ നല്ലതല്ല എന്നതായിരുന്നു.