പെണ്‍കുട്ടികള്‍ക്ക് അവരുടേതായ മനസും തന്‍റേതായ തീരുമാനങ്ങളുണ്ടാകും: റിമാ കല്ലിങ്കല്‍

single-img
3 October 2021

പാലാ സെന്‍റ് തോമസ് കോളേജില്‍ സഹപാഠിയുടെ കുത്തേറ്റ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി റിമാ കല്ലിങ്കല്‍. പെണ്‍കുട്ടികള്‍ക്ക് എല്ലായ്പ്പോഴും അവരുടേതായ മനസുണ്ടെന്നും അതനുസരിച്ച് അവര്‍ക്ക് തന്‍റേതായ തീരുമാനങ്ങളുണ്ടാകുമെന്നും റിമ തന്റെ സോഷ്യല്‍ മീഡിയയില്‍ എഴുതി.

റിമയുടെ വാക്കുകള്‍: പെണ്‍കുട്ടികള്‍ തങ്ങളോട് യാതൊന്നും കടപ്പെട്ടിട്ടില്ലെന്ന് ആണ്‍കുട്ടികളെ പറഞ്ഞു മനസിലാക്കണം. എല്ലാ മനുഷ്യരേയും പോലെ വ്യത്യാസപ്പെടാവുന്ന ഒരു മനസ് പെണ്‍കുട്ടികള്‍ക്കുമുണ്ട്. ശരിയാണ്, അവള്‍ മുന്‍പ് നിങ്ങളെ സ്നേഹിച്ചിരിക്കാം, ഇപ്പോള്‍ സ്നേഹിക്കുന്നില്ലായിരിക്കും.

ആണ്‍കുട്ടികളെയും പുരുഷന്മാരെയുംപോലെ ഒരു വ്യക്തി എന്ന നിലയില്‍ സ്വന്തം തീരുമാനങ്ങള്‍ക്കും തോന്നലുകള്‍ക്കും ഭാവനയ്ക്കും അനുസരിച്ച് ജീവിക്കുവാനുള്ള എല്ലാവിധ അവകാശങ്ങളും അവള്‍ക്കുണ്ട്. നിങ്ങളുടെ തേപ്പ് കഥകളും അധികാരം സ്ഥാപിക്കലും കൊണ്ട് പോകൂ.

https://www.instagram.com/p/CUhnJivPXLw/