അന്തി ചർച്ചയുടേത് വ്യാജ പൊതുമണ്ഡലമായി എന്നേ പരിണമിച്ചു കഴിഞ്ഞു; അരുണ്‍ കുമാര്‍ പറയുന്നു

single-img
3 October 2021

അന്തി ചർച്ചയുടേത് വ്യാജ പൊതുമണ്ഡലമായി എന്നേ പരിണമിച്ചു കഴിഞ്ഞു എന്ന് ട്വന്റി ഫോര്‍ ന്യൂസ് ചാനലിലെ മാധ്യമ പ്രവര്‍ത്തകനായിരുന്ന ഡോ. അരുണ്‍ കുമാര്‍. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്കിൽ ചെയ്ത കുറിപ്പിൽ പ്രതിവാര മാപ്പു പറച്ചിൽ സാരമായ പിഴവിൻ്റെ ലക്ഷണമാണ്. എൻ്റെ അദ്യത്തെ വാർത്താ മുറിയും പരീശീലന കളരിയുമാണ്. എല്ലാവരും ഇപ്പോഴും സുഹൃത്തുക്കളുമാണ് എന്ന് അദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

പ്രതിവാര മാപ്പു പറച്ചിൽ സാരമായ പിഴവിൻ്റെ ലക്ഷണമാണ്. എൻ്റെ അദ്യത്തെ വാർത്താ മുറിയും പരീശീലന കളരിയുമാണ്. എല്ലാവരും ഇപ്പോഴും സുഹൃത്തുക്കളുമാണ്. ഇന്നു ഗാന്ധിജയന്തി ദിനത്തിൽ അന്ന് യംഗ് ഇന്ത്യയിൽ ഗാന്ധി നൽകിയ ഒരു മുന്നറിയിപ്പുണ്ട്, ഞാനും നമ്മളും പഠിക്കേണ്ട മാധ്യമ ജീവിത പാഠം.


” ഞാൻ ക്രോധത്തിലോ മലിനമനസ്സോടെയോ എഴുതില്ല, പഠിക്കാതെ അലസമായി എഴുതില്ല, വൈകാരികത ഉണർത്താനായി മാത്രം എഴുതില്ല”

അന്തി ചർച്ചയുടേത് വ്യാജ പൊതുമണ്ഡലമായി എന്നേ പരിണമിച്ചു കഴിഞ്ഞു. നയിക്കുന്നവരും കാണുന്നവരും ധ്രുവീകരിക്കപ്പെട്ട മുൻ വിധികളുമായി വൈയക്തിക താത്പര്യങ്ങളുമായി വികാരമൂർച്ഛയ്ക്കെത്തുന്ന ഗ്ലാഡിയേറ്റർ ഫൈറ്റുകൾക്കപ്പുറം ഈ ചർച്ചകൾ മാറുമോ എന്നറിയില്ല. മാറാതിരിക്കാനാവില്ല…