മോൻസൺ മാവുങ്കൽ ഒരാഴ്ച റിമാൻഡിൽ

single-img
2 October 2021

വ്യാജ പുരാവസ്തുക്കള്‍ കാട്ടി വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കൽ റിമാൻഡിൽ. ഈ മാസം ഒൻപാതാം തീയതി വരെയാണ് എറണാകുളം എസിജെഎം കോടതി മോൻസണിനെ റിമാൻഡ് ചെയ്തത്. കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ മോൻസൺ മാവുങ്കലിനെ രണ്ട് തവണ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

ചേര്‍ത്തലയിലുള്ള ശിൽപിയെ വഞ്ചിച്ച് പണം നൽകാത്തതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് മോൻസണിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഈ ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇന്ന് പുലര്‍ച്ചെ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം ശിൽപങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്

. ശിൽപി സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റാണ് ഇന്നലെ രാത്രി റെയ്ഡ് നടത്തിയത്. സുരേഷ് നിർമിച്ച് നൽകിയ വിശ്വരൂപം ശിൽപം ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു.