ആ പ്രത്യേക വിഭാഗത്തിന് ഗാന്ധിജി പറഞ്ഞത് വല്ലതും മനസ്സിലായോ; ചോദ്യവുമായി ഐഷ സുൽത്താന

single-img
2 October 2021

ഇന്ന് ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധിജിയെ അനുസ്മരിച്ചും സംഘപരിവാറിനെ പരിഹസിച്ചും ലക്ഷദ്വീപില്‍ നിന്നുള്ള സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുല്‍ത്താന. ആ പ്രത്യേക വിഭാഗത്തിന് ഗാന്ധിജി പറഞ്ഞത് വല്ലതും മനസ്സിലായോ എന്നായിരുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഐഷ ചോദിച്ചത്.

ഷു നക്കി ഉണ്ടാക്കിയ പേരല്ലാ, അത്യാഗ്രഹികളെ ഒരു പാഠം പഠിപ്പിച്ചു ഇവിടന്നു തുരത്തി ഓടിച്ചു കൊണ്ട് എന്നെന്നേക്കുമായി ഈ രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന ഈ രാജ്യത്തിന്റെ തന്നെ പിതാവാണെന്നും ഐഷ പറയുന്നു. ‘എല്ലാവരുടെയും ആവശ്യത്തിനുള്ളത് പ്രകൃതിയില്‍തന്നെയുണ്ട്, എന്നാല്‍ ആരുടേയും അത്യാഗ്രഹം ശമിപ്പിക്കാന്‍ ഉള്ളതില്ല’ എന്ന ഗാന്ധിയുടെ വാക്കുകള്‍ ഉള്ള ചിത്രവും പങ്കുവെച്ചായിരുന്നു പോസ്റ്റ്‌.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ആ പ്രത്യേക വിഭാഗത്തിന് ഗാന്ധിജി പറഞ്ഞത് വല്ലതും മനസ്സിലായോ?

ഷു നക്കി ഉണ്ടാക്കിയ പേരല്ലാ, അത്യാഗ്രഹികളെ ഒരു പാഠം പഠിപ്പിച്ചു ഇവിടന്നു തുരത്തി ഓടിച്ചു കൊണ്ട് എന്നെന്നേക്കുമായി ഈ രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന ഈ രാജ്യത്തിന്റെ തന്നെ പിതാവാണ്…

അത്യാഗ്രഹികൾക്ക് എതിരെ പോരാട്ടം തുടരും

https://www.facebook.com/photo/?fbid=494829842011634&set=a.315336743294279