ഒക്​ടോബർ രണ്ടിനുള്ളിൽ ഇന്ത്യയെ ഹിന്ദുരാഷ്​ട്രമാക്കിയില്ലെങ്കിൽ സരയൂ നദിയിൽ ചാടി ജലസമാധിയടയും: ആചാര്യ മഹാരാജ്

single-img
29 September 2021

ഗാന്ധി ജയന്തി ദിനമായ ഒക്​ടോബർ രണ്ടിനുള്ളിൽ ഇന്ത്യ ഹിന്ദുരാജ്യമാക്കണമെന്ന ആവശ്യവുമായി ജഗദ്​ഗുരു പരമഹംസ്​​ ആചാര്യ മഹാരാജ്​ രംഗ​ത്ത്​. അങ്ങിനെ ചെയ്തില്ലെങ്കിൽ താൻ സരയൂ നദിയിൽ ചാടി ജലമസമാധിയടയുമെന്നും അദ്ദേഹം​ മാധ്യമങ്ങളോട്​ പറഞ്ഞു.

ആചാര്യ മഹാരാജിന്റെ വാക്കുകൾ: “”ഒക്​ടോബർ രണ്ടിനുള്ളിൽ ഇന്ത്യയെ ഹിന്ദുരാജ്യമാക്കണം. അല്ലെങ്കിൽ ഞാൻ സരയൂ നദിയിൽ ജലസമാധിയടയും. ഇതോടൊപ്പം തന്നെ രാജ്യത്തുള്ള മുസ്​ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൗരത്വവും എടുത്തുകളയണം.”

രാമക്ഷേത്ര നിർമ്മാണം നടക്കുന്ന അയോധ്യയിലെ സന്യാസി സമൂഹത്തിനിടയിൽ വലിയ സ്വാധീനമുള്ളയാളാണ്​ മഹാരാജ്​. ​ഇദ്ദേഹം ഉയർത്തുന്ന ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി ഹിന്ദു സനാതൻ ധർമ സൻസദ്​ എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കാൻ സന്യാസിമാർക്കുള്ളിൽ നീക്കവുമുണ്ട്.