ടോവിനോ, നവ്യ, മമ്ത, പേർളി; മോൻസൻ മാവുങ്കലിന് മലയാള സിനിമാ താരങ്ങളുമായി അടുത്ത ബന്ധം

single-img
27 September 2021

വ്യാജ പുരാവസ്തു ശേഖരത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ പോലീസിന്റെ അറസ്റ്റിലായ മോൻസൻ മാവുങ്കലിന് മലയാള സിനിമാ താരങ്ങളുമായി അടുത്ത ബന്ധമെന്ന് റിപ്പോർട്ടുകൾ. നടന്മാരായ ശ്രീനിവാസനും ടൊവിനോ തോമസും ഉള്‍പ്പെടെ മലയാള സിനിമാ താരങ്ങൾക്കൊപ്പമുള്ള മോൻസന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇതോടൊപ്പം നടിമാരായ നവ്യ നായർ, മമ്ത മോഹൻദാസ്, പേർളി മാണി എന്നിവരോടൊപ്പമുള്ള മോൻസിന്റെ ചിത്രങ്ങളും ഉള്‍പ്പെടുന്നു. പുരാവസ്തു വിറ്റ വിദേശ പണം ബാങ്കിലുണ്ടെന്നും ഇത് വിട്ടുകിട്ടാൻ നിയമ തടസ്സമുണ്ടെന്നും പറഞ്ഞ് പലരിൽ നിന്നായി 10 കോടിയോളം രൂപ കൈപറ്റിയെന്ന കേസില്‍ ഇന്നലെയായിരുന്നു മോൻസൻ മാവുങ്കലിനെ എറണാകുളം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

മൈസൂരിലെ ടിപ്പു സുൽത്താന്റെ സിംഹാസനം, മോശയുടെ അംശ വടി തുടങ്ങിയ നിരവധി പുരാവസ്തു തന്റെ പക്കലുണ്ടെന്നായിരുന്നു മോൻസന്റെ അവകാശ വാദം.