കൊവിഡ് കാലത്തെ പ്രത്യേക ടിക്കറ്റ് നിരക്ക് പിൻവലിച്ച് കെഎസ്ആർടിസി

single-img
27 September 2021

കൊവിഡ് രൂക്ഷമായപ്പോള്‍ കുറഞ്ഞ യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് ആഴ്ചയിലെ ചില ദിവസങ്ങളില്‍ കെഎസ്ആർടിസി ഏര്‍പ്പെടുത്തിയിരുന്ന യാത്ര നിരക്ക് വര്‍ദ്ധ ന ഇപ്പോള്‍ പിന്‍വലിച്ചു.അടുത്ത മാസം 1 മുതല്‍ എല്ലാ ദിവസവും ഒരേ യാത്ര നിരക്കായിരിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു.

ഇതോടൊപ്പം തന്നെ ദീര്‍ഘദൂര ലോഫ്ളോര്‍ ബസ്സുകളിലും വോള്‍വോ ബസ്സുകളിലും സൈക്കിളുകളും ഇ സ്കൂട്ടറും കൊണ്ടുപോകാന്‍ അനുവദിക്കും. പുതിയ നിരക്ക് നിശ്ചയിച്ച് നവംബര്‍1 മുതല്‍ ഇത് നടപ്പാക്കുമെന്നും ആന്‍റണി രാജു തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.