മുഴുവൻ സമയ വിനോദ-വിജ്ഞാന ടെലിവിഷൻ ചാനൽ ആരംഭിക്കാന്‍ സംസ്ഥാന സാംസ്‌കാരിക വകുപ്പ്

single-img
27 September 2021

സംസ്ഥാനത്ത് ഉടന്‍തന്നെ സാംസ്‌കാരിക വകുപ്പ് മുഴുവൻ സമയ വിനോദ-വിജ്ഞാന ടെലിവിഷൻ ചാനൽ ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ഭീമാ ബാലസാഹിത്യ അവാർഡ് ദാനചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കെആർ വിശ്വനാഥിനായിരുന്നു പുരസ്കാരം.

കലാകാരന്മാരുടെ പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കാനായി സാംസ്‌കാരിക വകുപ്പ് മുഴുവൻ സമയ വിനോദ-വിജ്ഞാന ടെലിവിഷൻ ചാനൽ ആരംഭിക്കുമെന്നാണ് മന്ത്രി തന്റെ സംഭാഷണത്തില്‍ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തുള്ള ധാരാളം കലാകാരന്മാരുടെ ജീവിതം ദുരിതത്തിലാണ് അവരെ പരമാവധി സഹായിക്കാൻ ശ്രമിക്കും. അവശരും അനാഥരുമായ കലാകാരന്മാരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി അടിയന്തിരമായി ആരംഭിക്കും.

ഇതോടോപ്പം കുട്ടികളുടെ കലാ-സാഹിത്യ അഭിരുചി വർദ്ധിപ്പിക്കാൻ ജില്ലകൾ തോറും ശില്‌പശാലകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ അവാർഡ് കമ്മറ്റി ചെയർമാൻ കെ ജയകുമാർ അധ്യക്ഷനായി. പി പി ചിത്തരഞ്ജൻ എംഎൽഎ പ്രശസ്‌തിപത്രം സമ്മാനിച്ചു. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. രാജീവ് ആലുങ്കൽ പുസ്‌തകം പരിചയപ്പെടുത്തി.