കോര്‍പ്പറേറ്റ് കമ്പനികളുടെ കേസുകള്‍ക്ക് മുന്‍ഗണന നൽകാൻ സാധിക്കില്ല; വ്യക്തമാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

single-img
27 September 2021

ധാരാളം ക്രിമിനല്‍ അപ്പീലുകള്‍ സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുമ്പോള്‍ വാണിജ്യ നിയമ കേസുകള്‍ക്ക് മുന്‍ഗണന ആവശ്യപ്പെട്ട് എത്തുന്ന കമ്പനികളുടെ നടപടിയില്‍ അതൃപ്തി അറിയിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ.

കോടതി എപ്പോഴും അതിന്റെ സംവിധാനം കാര്യക്ഷമമാക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം കമ്പനികളുടെ പേരില്‍ കേസുകള്‍ പരാമര്‍ശിക്കാന്‍ കോടതിയിലെത്തുന്ന അഭിഭാഷകരുടെ നടപടിയും ചോദ്യം ചെയ്തു. നിരവധിയായ ക്രിമിനല്‍ അപ്പീലുകളും മറ്റ് കേസുകളും തീര്‍പ്പുകല്‍പ്പിക്കാതെ ബാക്കി നില്‍ക്കുമ്പോള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ ഇങ്ങനെ വന്ന് ഹര്‍ജികള്‍ പരാമര്‍ശിച്ചാല്‍ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

ഈ വര്‍ഷം സെപ്റ്റംബര്‍ 4 വരെ, മൊത്തം 69,956 കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതില്‍ 51,381 അഡ്മിഷന്‍ വിഷയങ്ങളും 18,575 റെഗുലര്‍ ഹിയറിംഗ് വിഷയങ്ങളുമാണ്.