പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മ്മാണം; വിലയിരുത്താന്‍ രാത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി

single-img
27 September 2021

യുഎസ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി മോദി ഇന്നലെ അര്‍ദ്ധരാത്രിയോടെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മ്മാണം വിലയിരുത്താന്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. സ്ഥലത്തെത്തിയ പ്രധാനമന്ത്രി നിര്‍മ്മാണ പുരോഗതി വിലയിരുത്തി.

നേരത്തെ നല്‍കിയ അറിയിപ്പുകളോ സുരക്ഷാ വിശദാംശങ്ങളോ ഇല്ലാതെ ഏകദേശം രാത്രി 8.45 നാണ് പ്രധാമന്ത്രി പാര്‍ലമെന്‍റ് നിര്‍മ്മാണ സ്ഥലത്തെത്തിയത്. ഒരു മണിക്കൂറോളം സ്ഥലത്ത് ചെലവഴിച്ച പ്രധാനമന്ത്രി തെഴിലാളികള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയാണ് പോയത്. ഇപ്പോള്‍ അവിടെ സെൻട്രൽ വിസ്റ്റ പുനർവികസന പദ്ധതിയുടെ ഭാഗമായിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തികളാണ് നടക്കുന്നത്.

രാഷ്ട്രപതി ഭവനിൽ നിന്ന് ഇന്ത്യാ ഗേറ്റിലേക്ക് 3 കിലോമീറ്റർ നീളമുള്ള രാജ്പഥ് നവീകരിക്കുന്നതും ഒരു പൊതു കേന്ദ്ര സെക്രട്ടേറിയറ്റ്, പ്രധാനമന്ത്രിയ്ക്ക് വസതി, പ്രധാനമന്ത്രിയുടെ ഓഫീസ്, ഉപരാഷ്ട്രപതിക്കായി പുതിയ ബംഗ്ലാവ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.