സീതാറാം യെച്ചൂരിയുടെ മാതാവ് അന്തരിച്ചു

single-img
25 September 2021

സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് കല്പകം യെച്ചൂരി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 89 വയസുള്ള കല്പകം യെച്ചൂരി. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി മൃതദേഹം ദല്‍ഹി എയിംസിന് വിട്ടുനല്‍കി.

രാജ്യ തലസ്ഥാനമായ ദല്‍ഹിയിലെ ഗുഡ്ഗാവിലായിരുന്നു താമസം. ഭര്‍ത്താവ് പരേതനായ സര്‍വേശ്വര സോമയാജലു. കല്‍പകത്തിന്റെ മരണത്തില്‍ സി.പി.ഐ.എം അനുശോചനം രേഖപ്പെടുത്തി.


യെച്ചൂരിയോടും കുടുംബത്തിനോടും പാര്‍ട്ടി അനുശോചനം രേഖപ്പെടുത്തുന്നതായും മരണാനന്തരം തന്റെ മൃതശരീരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കണമെന്ന മാതൃകാപരമായ തീരുമാനം കല്‍പകം യെച്ചൂരി കൈക്കൊണ്ടിരുന്നു എന്നും സിപിഎം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.