കെ-റെയിലിനെതിരെയുള്ള യുഡിഎഎഫ് നിലപാട് എന്തിനാണെന്ന് മനസിലാകുന്നില്ല: മുഖ്യമന്ത്രി

single-img
25 September 2021

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-റെയിലില്‍ യുഡിഎഫിന് വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ-റെയിലിനെതിരെയുള്ള യുഡിഎഎഫ് നിലപാട് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

അര്‍ദ്ധ അതിവേഗ കെ-റെയില്‍ പദ്ധതി സംസ്ഥാനത്തിന് തന്നെ അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.‘കെ-റെയില്‍ നാടിന്റെ മാറ്റത്തിന് ഉപകരിക്കുന്നതാണ്. പദ്ധതിയെ സങ്കുചിത കണ്ണിലൂടെ കാണരുത്. കെ-റെയിലിനെ എതിര്‍ക്കുന്നത് നാടിന്റെ ഭാവി തുലയ്ക്കുന്നതിന് തുല്യമാണ്. യുഡിഎഫ് എതിര്‍പ്പില്‍ നിന്ന് പിന്മാറി പദ്ധതി നടപ്പാക്കാന്‍ സഹകരിക്കണം. അനാവശ്യമായി ഉയരുന്ന എതിര്‍പ്പുകളില്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചില വിഷമങ്ങള്‍ ചിലര്‍ക്കുണ്ടാകും. അത് അനിവാര്യമാണ്. പദ്ധതിക്ക് വേണ്ടി കുറച്ച് സ്ഥലമേ നഷ്ടപ്പെടൂ. അതിന് കാലാനുസൃതമായ നഷ്ടപരിഹാരം നല്‍കും. പുരനധിവാസ പദ്ധതി കൃത്യമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.