അഭ്യൂഹങ്ങള്‍ക്ക് അവസാനമായി; കനയ്യകുമാറും ജിഗ്നേഷും കോണ്‍ഗ്രസിലേക്ക് തന്നെ

single-img
25 September 2021

ജവഹർ ലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ മുൻ യൂണിയന്‍ പ്രസിഡന്റും, സിപിഐ നേതാവുമായ കനയ്യകുമാറും, ഗുജറാത്ത് എംഎല്‍എയും രാഷ്ട്രീയ അധികാര് മഞ്ജ് നേതാവുമായ ജിഗ്നേഷ് മേവാനിയും അനുയായികളും അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസിലേക്ക്.

നേരത്തെ തന്നെ ഇരുവരുടെയും കോണ്‍ഗ്രസ് പ്രവേശനത്തിനായി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. പക്ഷെ സിപിഐ ജനറല്‍ സെക്രട്ടറി ഈ വാദത്തെ തള്ളുകയായിരുന്നു. സെപ്റ്റംബർ 28ന് ഭഗത്സിംഗ് ദിനത്തില്‍ ഇരുവരും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ ദേശീയ കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ദരിച്ച് വിവിധ വാര്‍ത്താ ഏജന്‍സികള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. കഴിഞ്ഞ ആഴ്ചയിൽ രാഹുല്‍, പ്രീയങ്ക എന്നിവരുമായി ഇരുവരും പലകുറി ചര്‍ച്ചകള്‍ നടത്തിയിരുന്നു.