ആര്‍എസ്എസില്‍ നിന്ന് പുതിയൊരാളെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരരുത്: പി പി മുകുന്ദന്‍

single-img
25 September 2021

കേരളത്തില്‍ ബിജെപിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുരേന്ദ്രന്‍ മാറണമെന്ന് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍. കുഴല്‍പ്പണം, കോഴ കേസ് എന്നിവ ഉള്‍പ്പെടെ ഉയര്‍ന്ന സാഹചര്യത്തില്‍ ബി ജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് സുരേന്ദ്രന്‍ മാറണമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര തീരുമാനം ഉടനുണ്ടാകണമെന്നും മുകുന്ദന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ ഒരു പ്രസ്താവന നല്‍കാന്‍ പോലും കരുത്തില്ലാതെ ബിജെപി ദുര്‍ബലമായി മാറിയെന്നും മുകുന്ദന്‍ ആരോപിക്കുന്നു.

പിപി മുകുന്ദന്റെ വാക്കുകള്‍: ‘വളരെയധികം നിരാശരും നിഷ്‌ക്രിയരും നിലംഗരുമായി പ്രവര്‍ത്തകര്‍ മാറിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. ആര്‍എസ്എസില്‍ നിന്ന് പുതിയൊരാളെ ബിജെപിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരരുത്. പഴയ, കഴിവ് തെളിയിച്ച ഒരാളെ നേതൃത്വത്തിലേക്ക് കൊണ്ടുവരണം,’

ഇതോടൊപ്പം തന്നെ കേരളത്തില്‍ ബിജെപി ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനത്ത് ഉയര്‍ത്തിക്കാട്ടിയത് ബുദ്ധിശൂന്യതയാണെന്നും പിപി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.നേരത്തെ തന്നെ തെരഞ്ഞെടുപ്പ് തോല്‍വിയുടേയും കുഴല്‍-കള്ളപ്പണ ഇടപാടുകളുടേയും പശ്ചാത്തലത്തില്‍ പ്രതിക്കൂട്ടിലായ സുരേന്ദ്രനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.