ഇന്ത്യ വളരുമ്പോൾ ലോകവും വളരും; യുഎൻ പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
25 September 2021

ഇന്ത്യ വളരുമ്പോൾ ലോകവും വളരുമെന്നും ഇന്ത്യയിലുണ്ടാകുന്ന മാറ്റം ലോകം ഉൾക്കൊള്ളുന്നുവെന്നും യുഎൻ പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോൾ തന്നെ ഇന്ത്യയിൽ 40 കോടി ജനങ്ങളെ ബാങ്കിങ് മേഖലയുമായി ബന്ധിപ്പിച്ചെന്നും മോദി പറഞ്ഞു.

ഇതോടൊപ്പം തന്നെ വിവിധ വാക്‌സിൻ നിർമാതാക്കളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതായും എം ആർ എൻ എ വാക്‌സിന്റെ നിർമാണത്തിലാണ് രാജ്യത്തെ ശാസ്ത്രജ്ഞരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്ഗാനിസ്താന്റെ മണ്ണിൽ തീവ്രവാദം വളരാൻ അനുവദിക്കില്ലെന്നും അവിടുത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു .

അതേസമയം, തന്റെ പ്രസംഗത്തിൽ പാക്കിസ്താനെ പേരെടുത്ത് പറയാതെ ”തീവ്രവാദത്തെ ചില രാജ്യങ്ങൾ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന്” അദ്ദേഹം വിമർശിച്ചു.