മുല്ലപ്പെരിയാർ അണക്കെട്ട് തകർക്കാൻ ബോംബ് വെച്ചതായി ഭീഷണി സന്ദേശം; എത്തിയത് കേരള പൊലീസ് ആസ്ഥാനത്തേക്ക്

single-img
24 September 2021

ഇടുക്കി ജില്ലയിലെ മുല്ലപ്പെരിയാർ അണക്കെട്ട് തകര്‍ക്കാനായി ബോംബ് വെച്ചിട്ടുണ്ടെന്ന് കേരള പൊലീസ് ആസ്ഥാനത്തേക്ക് ഭീഷണി സന്ദേശം. ഇന്ന് വൈകിട്ട് 3.15 ഓടെയായിരുന്നു ഭീഷണി സന്ദേശം എത്തിയത്. തൃശ്ശൂരിലെ നിന്നുള്ള മൊബൈൽ നമ്പറിൽ നിന്നാണ് വിളി വന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിളിച്ച നമ്പറിന്റെ ഉടമയെ പൊലീസ് കണ്ടെത്തി.

പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചത് ഇയാൾ തന്നെയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ കസ്റ്റഡിയിലെടുക്കാൻ തൃശ്ശൂർ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ മുല്ലപ്പെരിയാറിലും പരിശോധന നടക്കുന്നുണ്ട്.