അസം വെടിവെപ്പ്: നടക്കുന്നത് ഉത്തരവാദികളിൽ നിന്നും ശ്രദ്ധ തിരിയ്ക്കാനുള്ള സ്റ്റേറ്റ് ഐഡിയ

single-img
24 September 2021

.കിംഗ് ജോണ്‍സ്

ഒരു ജനാധിപത്യ രാജ്യത്ത് ഇരുന്നുകൊണ്ട് കാണാവുന്ന അത്ര സുഖകരമായ സംഭവങ്ങളല്ല അസാമിൽ നിന്നും പുറത്തുവരുന്നത്. പോലീസ് തന്നെ വാടകയ്‌ക്കെടുത്ത ഫോട്ടോഗ്രാഫറായ ബിജയ് ശങ്കർ ബനിയ എന്നയാൾ കുടിയിറക്കപ്പെട്ട, പൊലീസ് വെടിവച്ചിട്ട ഒരാളുടെ മൃതദേഹത്തിൽ ആഞ്ഞു ചവിട്ടുന്ന ഭീതിജനകമായ രംഗങ്ങൾ. സംഭവം വിവാദമായതിനു ശേഷം അയാൾ അറസ്റ്റിലായിട്ടുണ്ട്.

എല്ലാവരുടെയും ശ്രദ്ധ ഇപ്പോൾ ബിജോയ് ശങ്കർ ബനിയ എന്ന ഫോട്ടോ ഗ്രാഫറിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്‌. അയാളായിരുന്നു പ്രധാന വില്ലൻ എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക് . ഇനിയൊന്നു ചിന്തിച്ചു നോക്കൂ, ഈ സംഭവം പുറംലോകം അറിയുന്നത് അയാൾ മൃതദേഹത്തെ ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ്. ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചതും പോലീസിനൊപ്പം ഉണ്ടായിരുന്ന വീഡിയോ ഗ്രാഫറോ പോലീസിൽ തന്നെ ഉള്ളവരോ ആണ്.

ഇപ്പോൾ സംഭവിച്ചിരിക്കുന്നത് പോലെ തന്നെ വെടിവയ്പ്പിന്റെ ഉത്തരവാദികളിൽ നിന്നും ശ്രദ്ധ തിരിയ്ക്കാനുള്ള ഒരു സ്റ്റേറ്റ് ഐഡിയാ ആയി മാത്രമേ കണക്കാക്കാൻ കഴിയുകയുള്ളൂ.
ആസാമിന്റെ മുഖ്യമന്ത്രിയായ ഹിമാന്ത ബിശ്വ ശർമയുടെ സ്വന്തം സഹോദരനായ സുശാന്ത ബിശ്വ ശർമയാണ് ഈ നരാധമ വെടിവെയ്പ്പ് നടന്ന ദരാങ്ങ് ജില്ലയുടെ പോലീസ് സൂപ്രണ്ട് എന്നുകൂടി അറിയുമ്പോൾ മാത്രമേ ഇതിന്റെ പിന്നാമ്പുറം വ്യക്തമാവുകയുള്ളൂ.

പുനരധിവാസത്തിനോ ജീവിതസുരക്ഷയ്ക്കോ വേണ്ട വഴികളൊന്നും മുന്നോട്ടു വയ്ക്കാതെ, ഏകപക്ഷീയമായി മുസ്ലിം കുടുംബങ്ങളെ തെരഞ്ഞുപിടിച്ചു കുടിയിറക്കുന്നു. പൗരത്വഭേദഗതി നിയമത്തെ അനുസരിച്ചില്ലെങ്കിൽ എന്താണുണ്ടാവും എന്നുള്ളതിനുള്ള സ്റ്റേറ്റ് വക മുന്നറിയിപ്പ് തന്നെയാണ് ഇത്. ഇത് കാണിച്ചു തന്നെയാണ് ബി ജെ പി യും ഹിമാന്ത ബിശ്വാസ് ശർമ്മയും തങ്ങളുടെ വർഗ്ഗീയതന്ത്രങ്ങൾ അധികാരമാക്കി മാറ്റാൻ ശ്രമിക്കുക. തൽക്കാലം ഫോട്ടോഗ്രാഫറിലേയ്ക്ക് ശ്രദ്ധ തിരിച്ചുവിട്ടാൽ മുഖ്യമന്ത്രിയ്ക്ക് സ്വന്തം കുഞ്ഞനുജന്റെ പോലീസ് സൂപ്രണ്ടിന്റെ ഉടുപ്പിട്ടുള്ള വെടിവെപ്പ് കുട്ടിക്കളിയെ മറച്ചു വെക്കാം.