പോര്‍ഷെ സ്‌പോര്‍ട്‌സ് കാറായ 911 കരേര എസ് മോഡല്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് മംമ്ത

single-img
24 September 2021

ഒരേസമയം ഗായികയായും നടിയായും തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നില്‍ക്കുന്ന മംമ്ത മോഹൻദാസ് . ഇപ്പോൾ തന്റെ പുതിയ കാര്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തുകയാണ്. പോര്‍ഷെയുടെ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ് കാറായ 911 കരേര എസ് മോഡല്‍ ആണ് മംമ്ത സ്വന്തമാക്കിയിരിക്കുന്നത്.

ഇതിന് ഏകദേശം 1.84 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. കൊച്ചിയിലെ പോര്‍ഷെ ഡീലര്‍ഷിപ്പില്‍ നിന്നു വാങ്ങിയ മഞ്ഞ നിറത്തിലുള്ള കരേര എസിന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്.

‘ഒരു സ്വപ്നം ഇന്ന് യാഥാര്‍ത്ഥ്യമായി മാറുന്നു. എന്റെ സണ്‍ഷൈന്‍, നിങ്ങള്‍ക്കായി ഞാന്‍ ഒരു പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്നു,” മംമ്ത കുറിച്ചു. ‘എന്റെ കുടുംബത്തിലെ ഏറ്റവും പുതിയ കുഞ്ഞിനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ അഭിമാനിക്കുന്നു ..റേസിംഗ് യെല്ലോയില്‍ പോര്‍ഷെ 911 കരേര എസ്,” എന്നാണ് മംമ്ത പറയുന്നത്.

https://www.facebook.com/mamtha.mohandas/posts/395750395248298