കര്‍ഷകരില്ലെങ്കില്‍ ഭക്ഷണവുമില്ല എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തണം; മോദിക്കെതിരെ അമേരിക്കയിലെ ഇന്ത്യക്കാര്‍ പ്രതിഷേധിക്കണമെന്ന് കര്‍ഷകര്‍

single-img
24 September 2021

അമേരിക്കയിലുള്ള ഇന്ത്യക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ അവിടെ പ്രതിഷേധിക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്. നാളെ ന്യൂയോര്‍ക്കില്‍ നടക്കുന്ന മോദിയുടെ പരിപാടിയില്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്നും കര്‍ഷകരില്ലെങ്കില്‍ ഭക്ഷണവുമില്ല എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ നിങ്ങള്‍ ന്യൂയോര്‍ക്കിലെ പരിപാടിയില്‍ ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതോടൊപ്പം തന്നെ മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള ഇടപെടലുണ്ടാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോടും അദ്ദേഹം അഭ്യര്‍ത്ഥിക്കുകയുണ്ടായി.

നിലവില്‍ രാജ്യത്ത് കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 10 മാസത്തോളമായി കര്‍ഷകര്‍ സമരത്തിലാണ്. ഇതുവരെ 750 ഓളം കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.