രാജ്യത്ത് ഹിന്ദുക്കളുടെ പ്രത്യുല്പാദന നിരക്ക് കുറയുന്നു; മുസ്‌ലിങ്ങളുടെത് കൂടുന്നു; വിദ്വേഷ പ്രസ്താവനയുമായി ദിഗ് വിജയ് സിംഗ്

single-img
23 September 2021

രാജ്യത്ത് ഹിന്ദുക്കളുടെ പ്രത്യുല്പാദന നിരക്ക് കുറയുകയും എന്നാല്‍ മുസ്‌ലിങ്ങളുടെത് കൂടുകയും ആണെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ 2028ഓടെ രാജ്യത്തെ ഹിന്ദു മുസ്‌ലിം ജന സംഖ്യ തുല്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കളുടെ പ്രത്യുല്പാദന നിരക്ക് 2.3 ശതമാനവും മുസ്ലിങ്ങളുടേത് 2.7 ശതമാനവും ആണെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ 2028ഓടെ രാജ്യത്തെ ഹിന്ദു മുസ്‌ലിം ജനസംഖ്യ തുല്യമാകുമെന്നുമായിരുന്നു ഭോപ്പാലില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞത്. മുന്‍പ്, അയോധ്യയില്‍ നിര്‍മിക്കുന്ന ശ്രീ രാമക്ഷേത്രത്തിന് ദിഗ് വിജയ് സിങ് പിന്തുണ അറിയിക്കുകയും 1.11 ലക്ഷം രൂപ സംഭാവന നല്‍കകയും ചെയ്തത് വിവാദമായിരുന്നു.