കെ- റെയിൽ സിൽവർ ലൈൻ അശാസ്ത്രീയം; യുഡിഎഫ് എതിര്‍ക്കുമെന്ന് വിഡി സതീശന്‍

single-img
23 September 2021

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന കെ- റെയില്‍ പദ്ധതിയെ യു ഡി എഫ് എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ- റെയിൽ സിൽവർ ലൈൻ അശാസ്ത്രീയമാണെന്നും സംസ്ഥാനത്തിന്റെ നെ ഇത് രണ്ടായി വിഭജിക്കുമെന്നും പറഞ്ഞ അദ്ദേഹം ബദല്‍ പദ്ധതിവേണമെന്നും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

യാതൊരുവിധ പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെയാണ് ഭൂമി ഏറ്റെടുക്കാൻ നീക്കം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം,എന്നാല്‍ അതിവേഗ റെയിലടക്കം വൻകിട പദ്ധതികൾക്ക് യു ഡി. എഫ് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം 50,000 രൂപ എന്നത് അപര്യാപ്തമാണ്. പ്രായം നോക്കി അഞ്ചു ലക്ഷം മുതൽ 10 ലക്ഷം രൂപവരെ നൽകണമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. കേന്ദ്രവും സംസ്ഥാനവും ചേർന്ന് നഷ്ടപരിഹാര തുക നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.