ബാറ്റ്‌സ്മാന്‍ അല്ല, ഇനി ‘ബാറ്റര്‍’ ക്രിക്കറ്റില്‍ ലിംഗസമത്വ നിയമ പരിഷ്ക്കാരവുമായി എംസിസി

single-img
23 September 2021

ലിംഗസമത്വം നടപ്പാക്കുന്ന ഭാഗമായി പുതിയ നിയമപരിഷ്‌കാരങ്ങളുമായി മാര്‍ലിബന്‍ ക്രിക്കറ്റ് ക്ലബ്ബ്(എംസിസി). ഇവരുടെ പുതിയ നിയമ പ്രകാരം ബാറ്റ്‌സ്മാന്‍ എന്ന വാക്ക് ഇനിമുതല്‍ ക്രിക്കറ്റ് രേഖകളില്‍ ഉണ്ടാകില്ല, പകരമായി ലിംഗവ്യത്യാസമില്ലാതെ ബാറ്റര്‍ എന്ന വാക്കായിരിക്കും ഉപയോഗിക്കുക.

ലിംഗസൂചനകള്‍ നല്‍കാത്ത വാക്കുകളുടെ ഉപയോഗം ക്രിക്കറ്റിനെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഗെയിം എന്ന നിലയില്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി എംസിസി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ലിബന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഗോളതലത്തില്‍ തന്നെയുള്ള ഉത്തരവാദിത്തത്തിന്റെ പ്രധാന ഭാഗം കൂടിയാണ് ഭേദഗതി.

തങ്ങള്‍ പുതിയ തീരുമാനത്തിലൂടെ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും കൂടിയാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് സമീപ ദിവസങ്ങളില്‍ സംഘടിപ്പിച്ച ‘ദ ഹണ്ട്രഡ്’ ടൂര്‍ണമെന്റില്‍ പരീക്ഷിച്ച് വിജയിച്ച ആശയമാണ് എംസിസി നടപ്പിലാക്കുന്നത്.