സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല: മന്ത്രി ജി ആർ അനിൽ

single-img
22 September 2021

സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. ഇപ്പോൾ നടന്നുവരുന്ന വിതരണത്തില്‍ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാർഥ്യമാണ്. സാമ്പത്തിക പ്രതിസന്ധിയുമുണ്ടെന്ന് അദ്ദേഹം പറയുന്നു.

ഇതോടൊപ്പം തന്നെ മുൻഗണന വിഭാഗങ്ങൾക്ക് മാത്രം നൽകിയാൽ പോരെ എന്ന് ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. പക്ഷെ സർക്കാർ എല്ലാ വിഭാ​ഗങ്ങളേയും ഒരേപോലെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.