കെ സു​ധാ​ക​ര​ൻ മ​നു​സ്മൃ​തി കാലത്ത് ജീ​വി​ക്കു​ന്ന അ​പ​രി​ഷ്കൃ​തന്‍: എഎ റഹിം

single-img
22 September 2021

കെ​പി​സി​സി പ്രസിഡന്റ് കെ സു​ധാ​ക​ര​ൻ മ​നു​സ്മൃ​തി കാ​ല​ത്തു ജീ​വി​ക്കു​ന്ന അ​പ​രി​ഷ്കൃ​ത​നെന്ന് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ എ ​റ​ഹിം. സുധാകരന്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ വി​ജ​യ​രാ​ഘ​വ​നെ വ​ർ​ഗീ​യ​വാ​ദി​യെ​ന്നു വി​ളി​ച്ച​തി​ലാ​ണ് റ​ഹി​മി​ന്‍റെ വി​മ​ർ​ശ​നം.

ബി​ജെ​പി​യി​ലേക്ക് കോ​ണ്‍​ഗ്ര​സി​നെ എ​ത്തി​ക്കാ​ൻ ക​രാ​റെ​ടു​ത്ത ആ​ളാ​ണു സു​ധാ​ക​ര​ൻ. കെ ക​രു​ണാ​ക​ര​ന്‍റെ പേ​രി​ൽ പി​രി​ച്ച 16 കോ​ടി രൂ​പ എ​വി​ടെ​പ്പോ​യി എന്നത് സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും റ​ഹിം ആ​വ​ശ്യ​പ്പെ​ട്ടു. കെ സു​ധാ​ക​ര​നെ കോ​ടാ​ലി​യെ​ന്നായിരുന്നു ക​രു​ണാ​ക​ര​ൻ വി​ശേ​ഷി​പ്പി​ച്ച​ത്. ആ ​കോ​ടാ​ലി​യാ​ണ് ഇ​പ്പോ​ൾ കെ ​മു​ര​ളീ​ധ​ര​ൻ പി​ടി​ക്കു​ന്ന​ത്. സു​ധാ​ക​ര ഭ​ക്തി​യി​ൽ മു​ര​ളീ​ധ​ര​ൻ അ​ദ്ദേ​ഹ​ത്തി​നു സ്തു​തി പാ​ടി ന​ട​ക്കു​ക​യാ​ണെ​ന്നും റ​ഹിം പരിഹസിച്ചു.