ബത്തേരി അർബൻ ബാങ്ക് അഴിമതിയിൽ ഐ സി ബാലകൃഷ്ണൻ എം എൽ എക്ക് പങ്ക്; ആരോപണവുമായി കെ പി സി സി എക്സിക്യൂട്ടീവ് അംഗം

single-img
22 September 2021

വയനാട് ജില്ലയിലെ കോൺഗ്രസിൽ വീണ്ടും ഭിന്നത. സുൽത്താൻ ബത്തേരി അർബൻ ബാങ്ക് അഴിമതിയിൽ ഐ സി ബാലകൃഷ്ണൻ എം എൽ എക്ക് പങ്കെന്ന ആരോപണവുമായി കെ പി സി സി എക്സിക്യൂട്ടീവ് അംഗം പിവി ബാലചന്ദ്രൻ രംഗത്ത്.

ജില്ലയിലെ മുൻ ഡി സി സി പ്രസിഡന്‍റ് കൂടിയായ ഐ സി ബാലകൃഷ്ണൻ പണം വാങ്ങിയതിന് തന്‍റെ കൈയിൽ തെളിവുകളുണ്ടെന്ന് പറഞ്ഞ പി വി ബാലചന്ദ്രൻ അഴിമതി കേസിൽ എം എല്‍ എ ക്കെതിരെ കെ പി സി സി നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി പി വി ബാലചന്ദ്രൻ കെ പി സിസിക്ക് കത്ത് നൽകിയിട്ടുമുണ്ട്