ഞങ്ങളുടെ ജീവിതം സിനിമയാക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: ഇബുള്‍ജെറ്റ് സഹോദരന്‍മാര്‍

single-img
22 September 2021

അടുത്ത കാലത്തായി കേരളത്തിലെ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ് ഇബുള്‍ജെറ്റ് സഹോദരന്‍മാര്‍. ഇപ്പോള്‍ തങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിയ്ക്കുകയാണ് ഇവര്‍. സഹോദരില്‍ ഒരാളായ ലിബിനാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇതിനുള്ള ആഗ്രഹം പങ്കുവെച്ചിരിയ്ക്കുന്നത്.

തഗളുടെ ജീവിതം സിനിമയാക്കാന്‍ താല്‍പര്യമുള്ളവര്‍ ഇമെയിലില്‍ ബന്ധപ്പെടണമെന്നു കുറിച്ച പോസ്റ്റിനോട് ഇതിനോടകം ധാരാളം ആളുകളാണ് പ്രതികരിച്ച് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേരളത്തില്‍ 17 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള ഒരു യൂട്യബ് ചാനലാണ് ഇവര്‍ നടത്തുന്ന ഇ ബുൾ ജെറ്റ്. കണ്ണൂർ ജില്ലയിലെ കിളിയന്തറ സ്വദേശികളായ ലിബിൻ, എബിൻ സഹോദരങ്ങളാണ് ചാനലിന് പിന്നിൽ. നെപ്പോളിയന്‍ എന്ന് പേരുള്ള വാനിൽ യാത്ര നടത്തി അതിന്റെ വീഡിയോ ചാനലിൽ അപ്ലോഡ് ചെയ്യുകയാണ് ഇവർ ചെയ്യുന്നത്.