വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; വർക്കലയിൽ 5 പേർ അറസ്റ്റിൽ

single-img
22 September 2021

വർക്കലയിൽ വിവാഹ വാഗ്ദാനം നൽകി പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. മയ്യനാട് സ്വദേശി കണ്ണൻ എന്ന രാഹുൽ രാജാണ് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചത്.

വർക്കലയ്ക്ക് സമീപം തിരുവമ്പാടി കോറൽകോവ് ബീച്ച് റിസോർട്ടിലെത്തിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാൾ ക്ക് പുറമെ അഖിൽ, ഹരി കൃഷ്ണൻ, ദിനകർ, റഫീഖ് എന്നിവരാണ് അറസ്റ്റിലായ മറ്റു നാല് പേർ. കൊല്ലം ഈസ്റ്റ് പൊലീസാണ് പ്രതിയേയും സഹായം ഒരുക്കിയ 4 പേരെയും അറസ്റ്റ് ചെയ്തത്.