ജന്മദിനത്തില്‍ ഗെയിലിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കി പഞ്ചാബ്

single-img
21 September 2021

ഐപിഎല്ലില്‍ രാജസ്ഥാനെതിരായ നിര്‍ണായക മല്‍സരത്തില്‍ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിനെ പഞ്ചാബ് കിങ്‌സിന്റെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയതില്‍ മുന്‍ താരങ്ങളും ആരാധകരും നിരാശ പ്രകടിപ്പിച്ചു. ഗെയ്‌ലിന്റെ 42ാം പിറന്നാള്‍ ദിനം കൂടിയായിരുന്നു ഇത്. അതിനാല്‍ തന്നെ പിറന്നാള്‍ ദിനം വമ്പന്‍ ഇന്നിങ്‌സോടെ അദ്ദേഹം ആഘോഷിക്കാന്‍ കാത്തിരുന്ന ആരാധകരെ നിരാശരാക്കിയാണ് പഞ്ചാബ് പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ ഗെയ്ല്‍ വളരെ തിളങ്ങിയിരുന്നു. ഇക്കുറി ഇതേ ഗ്രൗണ്ടിലേക്കു ടൂര്‍ണമെന്റ് മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹം ഉറപ്പായും ആദ്യ ഇലവനില്‍ ഉണ്ടാവുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.എന്നാല്‍ ടോസിനു ശേഷം പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ പ്ലെയിങ് ഇലവനില്‍ ഗെയ്ല്‍ ഇല്ലെന്ന് അറിയിക്കുകയായിരുന്നു. ഗവാസ്ക്കര്‍, പീറ്റേഴ്സന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്.