നര്‍ക്കോട്ടിക് ജിഹാദ്: മത-സമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ടതില്ല: കാനം രാജേന്ദ്രൻ

single-img
21 September 2021

പാലാ ബിഷപ്പ് ഉന്നയിച്ച നര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തില്‍ കേരളത്തില്‍ മത-സമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മനുഷ്യനുള്ള കാലം മുതല്‍ പ്രണയവും വിവാഹവും ഉണ്ടായിട്ടുണ്ട്. അതിന് മതത്തിന്റെ പരിവേഷം നല്‍കരുത്.

ഇവിടെ ലൗജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നെല്ലാം ആരെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാവില്ല. സംസ്ഥാനത്തെ പ്രതിപക്ഷം വിഷയം ചര്‍ച്ച ചെയ്ത് വഷളാക്കുകയാണെന്നും കാനം ആരോപിച്ചു.