സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണം; പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസില്‍ ഭിന്നത

single-img
21 September 2021

പഞ്ചാബിലെ മുഖ്യമന്ത്രിയെ മാറ്റാന്‍ കാരണമായ പൊട്ടിത്തെറിക്ക് പിന്നാലെ രാജസ്ഥാനിലും മുഖ്യമന്ത്രിയെ മാറ്റണമെന്ന് ഒരു വിഭാഗം എം എല്‍ എമാര്‍. നിലവിലെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ മാറ്റി സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എം എല്‍ എമാര്‍ ഹൈക്കമാന്റിനെ സമീപിച്ചിരിക്കുന്നത്.

താന്‍ സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാറല്ലെന്ന് അശോക് ഗെഹ്‌ലോട്ട് ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. പഞ്ചാബിലെ പോലെ സാധാരണക്കാരായ ജനങ്ങളെ ആകര്‍ഷിക്കാന്‍ പുതിയ മുഖ്യമന്ത്രിയെ കൊണ്ടുവരണമെന്നാണ് എം എല്‍ എമാര്‍ ഹൈക്കമാന്റിനെ അറിയിച്ചത്.

രാജസ്ഥാന്‍ മുന്‍ പി സി സി ജനറല്‍ സെക്രട്ടറി മഹേഷ് ശര്‍മ്മ കഴിഞ്ഞ ദിവസം ഈ ആവശ്യം പരസ്യമാക്കുകയും ചെയ്തു. സച്ചിന്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് കോണ്‍ഗ്രസിന് രാജസ്ഥാനില്‍ അധികാരം കിട്ടിയതെന്നും ഇനി അദ്ദേഹം മുഖ്യമന്ത്രിയാവട്ടെയെന്നുമാണ് ഒരു വിഭാഗം എം എല്‍ എമാര്‍ പറയുന്നത്.