നടി ആശ ശരത് യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

single-img
21 September 2021

പ്രശസ്ത മലയാളം സിനിമാ- സീരിയല്‍ നടി ആശ ശരത് യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബായ് താമസ – കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍വെച്ച് ഉദ്യോഗസ്ഥരില്‍ നിന്ന് ആശ ശരത് 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ സ്വീകരിക്കുകയായിരുന്നു.

അവസാന 27 വര്‍ഷമായി യുഎഇയില്‍ സ്ഥിരമായി താമസിക്കുന്ന ആശ ശരത്തിന് ഇവിടെ നൃത്ത വിദ്യാലയവുമുണ്ട്. ആശയുടെ ഭര്‍ത്താവും യുഎഇയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്.
സമൂഹത്തിലെ വിവിധ മേഖലകളില്‍ മികവ് തെളിയിക്കുന്നവര്‍ക്കാണ് യുഎഇ ഭരണകൂടം ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്.

മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, മിഥുന്‍, നൈല എന്നിവര്‍ക്കും ഇതിനോടകം ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.