വിജയരാഘവന്‍ ഏറ്റവും വലിയ വര്‍ഗീയവാദി; ശിഖണ്ഡിയെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ യുദ്ധം ചെയ്യുന്നു: കെ സുധാകരന്‍

single-img
20 September 2021

സിപിഎമ്മിനെയും സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ഏറ്റവും വലിയ വര്‍ഗീയവാദിയാണെന്നും ഇതുപോലുള്ള ശിഖണ്ഡിയെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ യുദ്ധം ചെയ്യുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.

സംസ്ഥാനത്തെ മതമേലധ്യക്ഷന്മാരുമായി സര്‍ക്കാര്‍ യുദ്ധം ചെയ്യാന്‍ പാടുണ്ടോയെന്നും എല്ലാവരെയും വിളിച്ച് ചേര്‍ത്ത് പ്രശ്‌നം പരിഹരിക്കകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പാലാ ബിഷപ്പ് ആരോപിച്ചപോലുള്ള ഏതെങ്കിലും തരത്തിലുള്ള ജിഹാദ് പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരിനോട് അന്വേഷണത്തിന് ആവശ്യപ്പെടുമെന്ന് കെ സുധാകരന്‍ അറിയിച്ചു.