ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അനധികൃത ആയുധങ്ങള്‍ പിടിച്ചെടുത്തത് യുപിയില്‍ നിന്നും; കണക്കുകള്‍ പുറത്ത്

single-img
20 September 2021

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അനധികൃതമായ ആയുധങ്ങള്‍ പിടിച്ചെടുത്തത് യുപിയില്‍ നിന്നാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. 2020-ലെ ഡാറ്റയാണ് ഇപ്പോള്‍ എന്‍സിആര്‍ബി പുറത്തുവിട്ടത്. ഈ കാലയളവില്‍ ആകെ 32,776 തോക്കുകളാണ് കഴിഞ്ഞ വര്‍ഷം യുപുയില്‍ നിന്ന് പിടിച്ചെടുത്തത്.

തൊട്ടുപിന്നാലെ 10,841 നിയമവിരുദ്ധ ആയുധങ്ങള്‍ പിടിച്ചെടുത്ത മധ്യപ്രദേശാണ് പട്ടികയില്‍ രണ്ടാമത്. ലൈസന്‍സുള്ള വിഭാഗത്തില്‍ പോലും രാജ്യത്ത് പിടിച്ചെടുത്ത മൊത്തം തോക്കുകളുടെ 65 ശതമാനവും യുപിയില്‍ നിന്നായിരുന്നു. ആയുധ നിയമപ്രകാരം 2020ല്‍ രാജ്യത്ത് മൊത്തം 67,947 തോക്കുകളാണ് പിടിച്ചെടുത്തത്.

അതേസമയം, പിടിച്ചെടുത്ത 2,126 ലൈസന്‍സുള്ള ആയുധങ്ങളില്‍ 1400 എണ്ണം യു പിയില്‍ നിന്നായിരുന്നു. നിയമ വിരുദ്ധമായ ആയുധങ്ങള്‍ പിടിച്ചെടുത്ത കണക്കില്‍ 27,103 വെടിയുണ്ടകളുമായി പട്ടികയില്‍ ഒന്നാമത് ജമ്മു കശ്മീരാണ്. രാജ്യത്തുടനീളം പിടിച്ചെടുത്ത 50%ല്‍ അധികം വരുന്ന എല്ലാ കാലിബറുകളുടെയും വെടിയുണ്ടകളും അവിടെ നിന്നായിരുന്നു. എന്നാല്‍, ഇവിടെ നിന്ന് 474 ആയുധങ്ങള്‍ മാത്രമാണ് പിടിച്ചെടുത്തത്.
കശ്മീരുമായി താരതമ്യപ്പെടുത്താനാകില്ലെങ്കിലും, യുപിയിലും ഗണ്യമായ രീതിയില്‍ ആയുധങ്ങള്‍ പിടികൂടി. ഏകദേശം 12,117 ഓളം ആയുധങ്ങള്‍ പിടിച്ചെടുത്തത് യുപിയില്‍ നിന്നാണ്.