ചിയര്‍ ഗേള്‍സിന്റെ നൃത്തം അനിസ്ലാമികം; ഐപി എല്‍ സംപ്രേക്ഷണത്തിന് നിരോധനവുമായി താലിബാന്‍

single-img
20 September 2021

താലിബാന്‍ അഫ്ഗാനില്‍ ഭരണം പിടിച്ചെടുത്ത ശേഷം അടുത്തിടെ അഫ്ഗാന്‍ വനിതാ ക്രിക്കറ്റ് ടീമിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ ഐപിഎല്‍ ക്രിക്കറ്റിനും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് .

മത്സരങ്ങളില്‍ അനിസ്ലാമികമായ പലതും ഐപിഎല്ലിലൂടെ പുറത്തുവിടുന്നുവെന്ന ആക്ഷേപവും താലിബാന്‍ ഉന്നയിക്കുന്നു. അതേസമയം, ഈ നിരോധനത്തിന് പിന്നിലെ കാരണം അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ മീഡിയ മാനേജരും മാധ്യമ പ്രവര്‍ത്തകനുമായ ഇബ്രാഹിം മൊമദ് ട്വീറ്റ് ചെയ്യുകയുണ്ടായി.

ഐപിഎല്‍ മത്സരങ്ങളിലെ ചിയര്‍ ഗേള്‍സിന്റെ നൃത്തവും മത്സരം കാണാനെത്തുന്നവര്‍ മുടി പുറത്തുകാണിക്കുന്നതുമെല്ലാം നിരോധനത്തിന് കാരണമായി പറയുന്നു. നിലവില്‍ അഫ്ഗാന്‍ ദേശീയ താരങ്ങളായ റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബുര്‍ റഹ്‌മാന്‍ എന്നിവര്‍ ഐപിഎല്ലിന്റെ ഭാഗമാണ്.