സുരേഷ് ഗോപിക്ക് നിരന്ന് നിന്ന് സല്യൂട്ട് അടിച്ച് പോലീസുകാര്‍

single-img
20 September 2021

പന്തളത്ത് ഇന്ന് സ്മൃതികേരളം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നടനും എം പിയുമായ സുരേഷ് ഗോപിക്ക് നിരന്ന് നിന്ന് സല്യൂട്ട് അടിച്ച് പോലീസുകാര്‍. പരിപാടിയില്‍ പങ്കെടുക്കാന്‍ വേദിയിലേക്ക് പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നുപോകവേയായിരുന്നു വഴിയില്‍ സെക്യൂരിറ്റിക്കായി നിന്നിരുന്ന പോലീസുകാര്‍ ഒരേസമയം സല്യൂട്ടടിച്ചത്.

അവിടം മുതല്‍ വേദിയുടെ അടുത്ത് എത്തുന്നതുവരെ വഴിയരികിലുണ്ടായിരുന്ന പോലീസുകാരെല്ലാം സുരേഷ് ഗോപിയ്ക്ക് സല്യൂട്ട് നല്‍കി. ഇവരില്‍ നിന്നെല്ലാം സുരേഷ് ഗോപി സല്യൂട്ട് സ്വീകരിച്ച് മുന്നോട്ടു നീങ്ങുന്നതും വീഡിയോയില്‍ കാണാം.

നേരത്തെ തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന ഒല്ലൂര്‍ എസ്ഐയെ അരികില്‍ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ച സുരേഷ് ഗോപിയുടെ നടപടി വിവാദമായിരുന്നു.