കേരളത്തില്‍ ആദ്യം; ടെലിവിഷന്‍ ചാനലിന്റെ ബ്രാന്‍ഡ് അംബാസഡറായി മഞ്ജു വാര്യര്‍

single-img
20 September 2021

കേരളത്തില്‍ ഇതാദ്യമായി ഒരു ടെലിവിഷന്‍ ചാനലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി സിനിമാ താരം. നടി മഞ്ജു വാര്യരേ ദേശീയ നെറ്റ് വര്‍ക്കിന്റ ഭാഗമായ വിനോദ ചാനല്‍ ‘സീ കേരള’ത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇതുവരെ മറ്റൊരു ടെലിവിഷന്‍ ചാനലിനും ഇത്തരത്തില്‍ ഒരു ബ്രാന്‍ഡ് അംബാസഡര്‍ ഇല്ല.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മഞ്ജു വാര്യരെ സീ കേളം ചാനലിന്റെ ബ്രാന്‍ഡ് അംസാബഡര്‍ ആയി പ്രഖ്യാപിച്ചത്. ഇനി മുതല്‍ മുന്നോട്ട് മഞ്ജു വാര്യര്‍ ആയിരിക്കും സീ കേരളം ചാനലിന്റെ മുഖം. മാര്‍ക്കറ്റിങ് മേഖലയിലും ബ്രാന്‍ഡിങ് പ്രവര്‍ത്തനങ്ങളിലും എല്ലാം മഞ്ജു വാര്യര്‍ സീ കേരളത്തിന്റെ മുഖമായി വര്‍ത്തിക്കും.

അതേസമയം, മഞ്ജുവിനെ ബ്രാന്‍ഡ് അംബാസഡര്‍ ആയി പ്രഖ്യാപിക്കുന്നതില്‍ അഭിമാനിക്കുന്നതായി സീ കേരളം ബിസിനസ് ഹെഡ് സന്തോഷ് നായര്‍ വ്യക്തമാക്കി. യഥാര്‍ത്ഥ ജീവിതത്തിലും ശക്തയും അസാധാരണയുമായി സ്ത്രീയാണ് മഞ്ജു വാര്യര്‍ എന്നും സന്തോഷ് നായര്‍ പറഞ്ഞു.