കനയ്യയും ജിഗ്നേഷ് മേവാനിയും ഗാന്ധി ജയന്തി ദിനത്തില്‍ കോൺഗ്രസിൽ ചേരുന്നു

single-img
20 September 2021

ജെഎന്‍യു സര്‍വകലാശാലയിലെ മുൻ വിദ്യാർത്ഥി നേതാവും സിപിഐ നേതാവുമായ കനയ്യ കുമാറും ഗുജറാത്ത് സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിയും ഈ വരുന്ന ഒക്ടോബർ 2 ന് നടക്കുന്ന പരിപാടിയിൽ കോൺഗ്രസിൽ ചേരും.

ഇവര്‍ രണ്ടുപേരും കോൺഗ്രസിൽ ചേരുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞതായി ദേശീയ മാധ്യമമായ എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തത്.കോണ്‍ഗ്രസില്‍ ജിഗ്നേഷ് മേവാനിയെ പാർട്ടി സംസ്ഥാന ഘടകത്തിന്റെ വർക്കിംഗ് പ്രസിഡന്റാക്കിയേക്കും എന്നാണ് കരുതപ്പെടുന്നത്.

അതെസമയം, കനയ്യ കുമാർ കോൺഗ്രസിലേക്ക് എത്തുമ്പോള്‍ മറ്റ് ചില ഇടതു നേതാക്കളെയും ഒപ്പം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇവര്‍ കോൺഗ്രസിൽ ചേരുമെന്ന് പറയപ്പെടുന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കോണ്‍ ഗ്രസില്‍ തന്റെ ഭാവി പങ്കിനെക്കുറിച്ച് ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയുമായും പ്രിയങ്കാ ഗാന്ധിയുമായും കനയ്യ കുമാർ കൂടിക്കാഴ്ച നടത്തി എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.