അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണം ബിജെപിയേക്കാള്‍ മികച്ചത്: ഹിന്ദുമഹാസഭ

single-img
19 September 2021

രാജ്യത്തെ ബിജപി ഭരണത്തിനെതിരെ വിമര്‍ശനവുമായി ഹിന്ദുമഹാസഭ. നട്ടെല്ലില്ലാത്ത സര്‍ക്കാരാണ് ബിജെപിയുടേതെന്നും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സംഘം ബിജെപിയേക്കാള്‍ മികച്ചവരാണെന്നും ഹിന്ദുമഹാസഭയുടെ കര്‍ണാടക സംസ്ഥാന സെക്രട്ടറി ധര്‍മേന്ദ്ര പറഞ്ഞു.

ഇതോടൊപ്പം തന്നെ ഗാന്ധിയെ കൊന്നത് തങ്ങളാണെന്നും , ഹിന്ദുക്കളെ ആക്രമിക്കുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്തത് കൊണ്ടാണ് ഗാന്ധിയെ കൊലചെയ്തത് എന്നും ഇന്ന് മംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ധര്‍മേന്ദ്ര പറഞ്ഞു. ഹിന്ദുമഹാസഭാ ഒരിക്കലും ഇന്ത്യന്‍ ഭരണഘടനയോട് യോജിക്കുന്നില്ല.

ബിജെപിയാവട്ടെ രാജ്യത്തെ ഹിന്ദുക്കളെ തഴയുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഹിന്ദുമഹാസഭ മത്സരിക്കും. സംഘപരിവാറിന് സത്യസന്ധതയുണ്ടെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയും ഹിന്ദു മഹാസഭയെ പിന്തുണക്കുകയും ചെയ്യണമെന്നും ധര്‍മേന്ദ്ര ആവശ്യപ്പെട്ടു.