എനിക്ക് കൈപിടിയില്‍ ഒതുങ്ങാവുന്ന നേതാക്കളെയുള്ളൂ ബിജെപിയില്‍; സംസ്ഥാന അധ്യക്ഷനാവുമെന്ന പ്രചാരണങ്ങള്‍ തള്ളി സുരേഷ് ഗോപി

single-img
19 September 2021

ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായേക്കുമെന്ന പ്രചാരണങ്ങള്‍ തള്ളി സുരേഷ് ഗോപി എംപി. തനിക്ക് ബിജെപിയില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താല്‍പര്യമെന്നും പാഠവമുള്ള ആളുകള്‍ക്ക് മാത്രമെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് വരാന്‍ സാധിക്കുകയുള്ളൂവെന്നും സുരേഷ് ഗോപി പറഞ്ഞു.

‘നിലവില്‍ അതിനൊന്നും ഞാന്‍ തയ്യാറല്ല. എനിക്ക് കൈപിടിയില്‍ ഒതുങ്ങാവുന്ന നേതാക്കളെയുള്ളൂ ബിജെപി പാര്‍ട്ടിയില്‍. ഇവിടെ ഞാന്‍ എന്ത് ജോലി ചെയ്യാം എന്നാണ് പറഞ്ഞിരിക്കുന്നതെന്ന് അതില്‍ പ്രമുഖരായ അഞ്ച് പേര്‍ക്കറിയാം.

ഒരു കലാകാരനെന്ന നിലയില്‍ എന്തൊക്കെ ചെയ്യാനാണ് എനിക്ക് സൗകര്യം എന്നതും അവര്‍ക്കറിയാം. അവയെല്ലാം ഞാന്‍ ഓടി നടന്നു ചെയ്യുന്നുണ്ട്. നാമ്പു നട്ട് വേരോടാന്‍ ശ്രമിക്കുന്ന ഒരു പാര്‍ട്ടിയാണ് ബിജെപി.’ സുരേഷ് ഗോപി പറഞ്ഞു.