ഏത് തരത്തിലുള്ള നിലപാടും സ്വീകരിക്കാൻ കഴിവുള്ള നേതാവാണ് പിണറായി വിജയൻ: കെ മുരളീധരന്‍

single-img
19 September 2021

തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ശിൽപശാലയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും കോൺഗ്രസിൻ്റെ പ്രവർത്തനത്തെ പരോക്ഷമായി വിമർശിച്ചും കെ മുരളീധരൻ എംപി. കോണ്‍ഗ്രസില്‍ അച്ചടക്കം പാലിക്കുന്നതിൽ താനുൾപ്പെടെയുള്ള എല്ലാവരും ബാധ്യതസ്ഥരാണെന്നും ചില ശീലങ്ങൾ മാറണമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ട് പോയ കെ കരുണാകരൻ്റെ അതേ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് കെ മുരളീധരൻ പറഞ്ഞു. സമൂഹത്തിലെ ജാതി – മത വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ട് പോകാനുള്ള അസാധാരണമായ ശേഷി പിണറായിക്കുണ്ട്.

ഇതുപോലെ തന്നെ ഏത് ജാതി – മത സമവാക്യങ്ങളെയും ഒരുമിച്ച് കൊണ്ട് പോകാനുള്ള മികവ് കരുണാകരനുണ്ടായിരുന്നു. ഇപ്പോള്‍ കെ കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായിക്കാണ്. ഏത് തരത്തിലുള്ള നിലപാടും സ്വീകരിക്കാൻ കഴിവുള്ള നേതാവാണ് പിണറായി വിജയൻ” – എന്നും മുരളീധരൻ വ്യക്തമാക്കി.