ഇന്ത്യയുടെ പ്രധാന സംരക്ഷകന്‍; സോഷ്യൽ മീഡിയയിൽ വൈറലായി മുംബൈ പോലീസിന്റെ ഗണപതി

single-img
19 September 2021

വിനായക ചതുർഥി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് അണിയിച്ചൊരുക്കിയ ഒരു ഗണപതി വിഗ്രഹത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. ഓരോ വര്‍ഷവും വിനായക ചതുർഥി ദിനത്തില്‍ വിവിധ അവതാരത്തിലുള്ള ഗണേശ വിഗ്രഹത്തെ ഭക്തർ അണിയിച്ചൊരുക്കാറുണ്ട്. അത്തരത്തില്‍ ഈ വർഷം ശ്രദ്ധയാകർഷിച്ചിരിക്കുന്നത് മുംബൈ പോലീസിന്റെ ഐപിഎസ് ഗണപതിയാണ്.

മുംബൈ പൊലീസിന്റെ സോഷ്യല്‍ മീഡിയാ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വിനായകന്റെ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ഇന്ത്യയുടെ പ്രധാന സംരക്ഷകന്‍’ എന്ന തലക്കെട്ടോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കാക്കി നിറത്തിലെ യൂണിഫോമും ഷൂസും പോലീസ് തൊപ്പിയും അണിയിച്ച വിഗ്രഹത്തിന്റെ ചിത്രത്തിന് താഴെയായി നമ്മുടെ പുതിയ ഓഫീസർ, ഗണപതി ബപ്പ ഐപിഎസ് അവതാരത്തില്‍ എന്ന് എഴുതിയിരിക്കുന്നു.

https://www.instagram.com/p/CT3uN0BITZ8/?utm_source=ig_embed&ig_rid=0f4a69d9-54ff-43ed-a42d-c058d89b696f