സം​ഘ​ട​നാ​ത​ല​ത്തി​ല്‍ ഊ​ര്‍​ജം പ​ക​രാന്‍ കോണ്‍ഗ്രസിന് സ്ഥി​രം അ​ധ്യ​ക്ഷന്‍ വേണം: ശശി തരൂര്‍

single-img
19 September 2021

രാജ്യത്ത് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്ക് സ്ഥി​ര​മാ​യി ഒ​രു ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ വേ​ണമെന്ന ആവശ്യവുമായി ശ​ശി ത​രൂ​ര്‍ എം​പി. സോ​ണി​യ ഗാ​ന്ധി​യു​ടെ നേ​തൃ​പാ​ഠ​വം എ​ല്ലാ​ര്‍​ക്കും ഇ​ഷ്ട​മാ​ണ്.എന്നാൽ പോലും പാ​ര്‍​ട്ടി​ക്ക് സ്ഥി​രം അ​ധ്യ​ക്ഷ​നെ​ന്ന​ത് എ​ല്ലാ​വ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യ​മാ​ണ്. അവസാന ര​ണ്ടു​വ​ര്‍​ഷ​മാ​യി കോ​ണ്‍​ഗ്ര​സി​ന് അ​തി​ല്ല.

കോൺഗ്രസ് പാ​ര്‍​ട്ടി​യു​ടെ സം​ഘ​ട​നാ​ത​ല​ത്തി​ല്‍ ഊ​ര്‍​ജം പ​ക​രു​ന്ന​തി​ന് സ്ഥി​രം അ​ധ്യ​ക്ഷ​നി​ലൂ​ടെ ക​ഴി​യുമെന്നും ശശി തരൂർ പറയുന്നു. ഒരുപക്ഷെ രാ​ഹു​ല്‍ ഗാ​ന്ധി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചു​വ​രി​ക​യാ​ണെ​ങ്കി​ല്‍ അ​ത് പെ​ട്ട​ന്നു​ത​ന്നെ വേ​ണം.കോ​ണ്‍​ഗ്ര​സി​ന് അ​ത് വളരെ അ​ത്യാ​വ​ശ്യ​മാ​ണ്.അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​യാ​റാ​കു​ന്ന​തി​ന് പാ​ര്‍​ട്ടി​യി​ല്‍ അ​ഴി​ച്ചു​പ​ണി​ക​ള്‍ ന​ട​ത്തേ​ണ്ടി​യി​രി​ക്കു​ന്നുവെന്നും അദ്ദേഹം പറഞ്ഞു.