പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയാകാന്‍ ചരണ്‍ജിത് സിങ് ചന്നി

single-img
19 September 2021

പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയാകാന്‍ ചരണ്‍ജിത് സിങ് ചന്നി ഒരുങ്ങുന്നു. ഇന്ന് ചണ്ഡിഗഡില്‍ നടന്ന നേതൃയോഗമാണ് ചരണ്‍ജിതിനെ സംസ്ഥാനത്തെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. തിങ്കളാഴ്ചയാവും സത്യപ്രതിജ്ഞ നടക്കുക.

ഇന്നലെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അമരീന്ദര്‍ സിംഗ് രാജിവെച്ചതിനെ തുടര്‍ന്ന് സുഖ്ജിന്ദര്‍ സിങ് രണ്‍ധാവയുടെ പേരായിരുന്നു അവസാനം നിമിഷം വരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടത്. ഇതോടൊപ്പം തന്നെ കോണ്‍ഗ്രസിന്റെ പഞ്ചാബിലെ മുന്‍ അധ്യക്ഷന്‍ സുനില്‍ ജഖര്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു തുടങ്ങിയ പേരുകളാണ് അടുത്ത മുഖ്യമന്ത്രി പട്ടികയില്‍ ഉണ്ടായിരുന്നത്.